'കാസർകോട്ട് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു'; കൊല്ലപ്പെട്ടത് കൊലക്കേസിൽ അടക്കം പ്രതിയായ യുവാവെന്ന് പൊലീസ്
കൊലക്കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട കളായിയിലെ പ്രഭാകര നൊണ്ട (40) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സഹോദരന്‍ ജയറാം നൊണ്ടയാണ് കുത്തികൊന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് കൊലപാതകം നടന്നത്. അമ്മയും കൊല്ലപ്പെട്ട പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും മാത്രമാണ് വീട്ടില്‍ താമസം. പുലര്‍ച്ചെ നടന്ന കൊലപാതകം രാവിലെയാണ് പുറം ലോകമറിഞ്ഞത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.വി മനോജ് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ പറഞ്ഞു. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
No comments