കുന്നുംകൈ ഈസ്റ്റ് നുസ്രത്തുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഈദുൻ സഈദ് 2023,'' ഈദ് സംഗമം ബർ ദുബൈ സുന്നി സെന്ററിൽ നടന്നു
ദുബൈ :കുന്നുംകൈ ഈസ്റ്റ് നുസ്രത്തുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബർ ദുബൈ സുന്നി സെന്ററിൽ സംഘടിപ്പിച്ച ഈദുൻ സഈദ് 2023,ഈദ് സംഗമം പോപ്പുലർ ഗ്രുപ്പ് എം ഡി ഹാരിസ് സൈനുദ്ധീൻ ഉൽഘടനം ചെയ്തു NIJ ജിസിസി പ്രസിഡന്റ്കരീം കുന്നുംകൈ അധ്യക്ഷത വഹിച്ചു.ഹാഫിള് സുഹൈർ അസ് ഹരി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി
മജ്ലിസുന്നൂർ പ്രാർത്ഥന സദസ്സിന് ഉസ്താദ് സകരിയ ദാരിമി ഇരിട്ടി നേതൃത്വം നൽകി . കുന്നുംകൈ വെസ്റ്റ് ബദർ ജമാ അത്ത് യു എ ഇ പ്രസിഡന്റ് എ സി അബുബക്കർ , ട്രഷറർ എൽ കെ നാസർ , ഷംസുദീൻ അസ് അദി , വി കെ മുസ്തഫ, ജാഫർമൗലവി , ജസീം സഖാഫി. വി കെ നസ്രു തുടങ്ങിയവർ പ്രസംഗിച്ചു സെക്രട്ടറി വി കെ ശിഹാബ് സ്വാഗതവും പി സാദിക്ക് നന്ദിയും പറഞ്ഞു
No comments