വാഹനങ്ങളിൽ കടത്തിയ 198 ലിറ്റർ വിദേശമദ്യം പിടിച്ചു
കാസർകോട് : എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടിച്ചത് 198.72 ലിറ്റർ കർണാടക മദ്യം. ബേള കുമാരമംഗലത്ത് വെച്ചാണ് ഓട്ടോയിലും കാറിലും കടത്തുകയായിരുന്ന മദ്യം പിടിച്ചത്.
പരിശോധനക്കിടയിൽ വാഹനമോടിച്ചവർ രക്ഷപ്പെട്ടു. കെ.എൽ. 14 വൈ 8887 നമ്പർ ഓട്ടോറിക്ഷയിൽനിന്ന് 34.56 ലിറ്റർ മദ്യപാക്കറ്റുകളും, കെ.എൽ. 14 കെ 4137 നമ്പർ കാറിൽനിന്ന് 164.16 ലിറ്റർ മദ്യവുമാണ് പിടിച്ചത്. 150 മില്ലിയുടെ ടെട്രാ പാക്കറ്റ് മദ്യം പെട്ടികളിലാക്കി കടത്തവെയായിരുന്നു എക്‌സൈസ് സംഘത്തിന്റെ പരിശോധന.രണ്ട് സംഭവങ്ങളിലുമായി പി. അനീഷ്, ഗിരീഷ്, സൈനുദ്ദീൻ എന്നിവർക്കെതിരെ കേസെടുത്തു. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.കാസർകോട് റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ജെ. ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സുരേശൻ, ശ്രീനിവാസൻ പത്തിൽ, ബിജോയ്, കെ.വി. മനാസ്, സിവിൽ എക്‌സൈസ് ഓഫീസർ പ്രഭാകരൻ, എക്‌സൈസ് ഡ്രൈവർ വിജയൻ എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
No comments