നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലാതല യുവ ഉത്സവ് പരിപാടി ജൂൺ 10ന്
കാസര്‍ഗോഡ് : നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാതല യുവ ഉത്സവ് പരിപാടി ജൂണ്‍ 10ന് രാവിലെ 9.30 മുതല്‍ കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജില്‍ സംഘടിപ്പിക്കും. പരിപാടിയില്‍ പെയിന്റിംഗ്, മൊബൈല്‍ ഫോട്ടോഗ്രഫി, കവിതാരചന എന്നീ വ്യക്തിഗത ഇനങ്ങളും നാടോടി സംഘനൃത്തവും മത്സര ഇനങ്ങളായി അരങ്ങേറും. ജില്ലയിലെ സ്ഥിരതാമസക്കാരായ 15 നും 29 നും ഇടയില്‍ പ്രായപരിധിയിലുള്ള യുവതി-യുവാക്കള്‍ക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന വിജയികള്‍ക്ക് സമ്മാനത്തുകയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിജയികള്‍ക്ക് സംസ്ഥാനതല യുവ ഉത്സവിലും, തുടര്‍ന്ന് വിജയികള്‍ ആകുന്നവര്‍ക്ക് ദേശീയ യുവ ഉത്സവിലും പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.ഫോണ്‍ - 7736426247, 8136921959
No comments