Breaking News

പനമരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, 65-കാരൻ പിടിയിൽ


കല്‍പ്പറ്റ: പനമരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ വയോധികന്‍ അറസ്റ്റില്‍. അഞ്ചുകുന്ന് നിരപ്പേല്‍ പുത്തന്‍പുരയില്‍ ജോര്‍ജ്ജ് (65) നെയാണ് പനമരം സിഐ വി സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 22 വയസ്സുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

No comments