സാൽവകുമാറിൻ്റെ ചികിത്സയ്ക്കായി സെൻ്റ്.ജോസഫ് ബസ് കൊന്നക്കാട്-കാഞ്ഞങ്ങാട് റൂട്ടിൽ കാരുണ്യ യാത്ര നടത്തി സ്വരൂപിച്ച തുക കൈമാറി
വെള്ളരിക്കുണ്ട്: സാൽവകുമാറിൻ്റെ ചികിത്സയ്ക്കായ് കൊന്നക്കാട് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന സെൻ്റ് ജോസഫ് ബസ്സ് കാരുണ്യയാത്ര നടത്തി സ്വരൂപിച്ച തുക ബസ് ഉടമ ഡെയസ് സഹോദരൻ ഡിറ്റി തൊഴിലാളികളായ സണ്ണി, അമൽ എന്നിവർ ചേർന്ന് കൈമാറി,
ചികിത്സാ കമ്മറ്റി ചെയർമാൻ കെ.കെ തങ്കച്ചൻ, ഹരികൃഷണൻ കെ എസ് ,ചാൾസ് ,സജി കെ.വി പ്രസാദ് ഉണ്ണികൃഷണൻ, അനിൽ ദൃശ്യ എനിവർ ചേർന്ന് തുക ഏറ്റു വാങ്ങി.
കൊന്നക്കാടെ വ്യാപാരികളും ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മയും സാൽവ കുമാറിൻ്റെ ചികിത്സ സഹായ നിധിയിലേക്ക് തുക കൈമാറി.
അതോടൊപ്പം കെ.എസ്.ഇ.ബി നല്ലോം പുഴ സെക്ഷനിലെ തൊഴിലാളികൾ സ്വരൂപിച്ച തുകയും ചികിത്സാ സഹായ നിധിയുടെ അക്കൗണ്ടിലേക്ക് നൽകി.
കൂടുതൽ സഹായം സാൽവ കുമാറിൻ്റെ ചികിത്സയ്ക്ക് ആവശ്യമാണ്.
Kerala Gramin Bank vellarikundu
Salvakumar Chikilsa Sahaya Nidhi
Ac No: 405111010 40157
IFSC Code: KLGB 0040511
കൊന്നക്കാട് വ്യാപാരി വ്യവസായികളും ഓട്ടോ കൂട്ടായ്മയും
കാരുണ്യ യാത്രക്ക് സംഭാവന നൽകിയപ്പോൾ
No comments