ലഹരിവിരുദ്ധ ദിനത്തിൽ സിഗനേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ച് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളേജ് വിദ്യാർത്ഥികൾ
വെള്ളരിക്കുണ്ട്: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ സിഗനേച്ചർ ക്യാമ്പയിൻ നടത്തി. ലഹരിവിരുദ്ധ ദിന സന്ദേശം കോളേജ് വൈസ് പ്രിൻസിപ്പൾ ഫാ അഖിൽ മുക്കുഴി നൽകി. ലഹരിവിരുദ്ധ പ്രതിജ്ഞക്ക് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് മേധാവി റോയിച്ചൻ കൈപ്പടക്കുന്നേൽ നേതൃത്വം നൽകി. കോളേജ് യൂണിയൻ സംഘടിപ്പിച്ച ഈ പരിപാടിക്ക് സെക്രട്ടറി ജുവെൽ ബിജു നന്ദി പറഞ്ഞു. കോളേജ് വിദ്യാർത്ഥികളായ അക്ഷയ് രാജ്, ജീവൻ എന്നിവർ ചേർന്നൊരുക്കിയ ചുവരിലാണ് ക്യാമ്പയിൻ നടത്തിയത്.
No comments