ബന്തടുക്ക മാരിപ്പടുപ്പിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഘം പിടിയിൽ
ബന്തടുക്ക : ബന്തടുക്ക മാരിപ്പടുപ്പിൽ കാട്ടുപോത്തിനെ വെടിവച്ച് ഇറച്ചിയാക്കി കടത്തിയ സംഘം പിടിയിൽ . തലവൻ അനിൽ ഒളിവിൽ
ഇയാളുടെ മൂന്ന് ജോലിക്കാർ വനം വകുപ്പിന്റെ പിടിയിലായി. ഇറച്ചി കടത്തിയ പിക്കപ്പും കാറും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
മാരിപ്പടുപ്പിലെ അനിലാണ് ഒളിവിലുള്ളത്. മരവ്യാപാരിയായ ഇയാൾക്കൊപ്പം പണിയെടുക്കുന്ന ചിറ്റാരിക്കാൽ അതിരുമാവിലെ പാട്ടത്തിൽ വീട്ടിൽ പി കെ മധു (40), മാനടുക്കം മലാംകുണ്ട് കോളനിയിലെ ആർ സുരേഷ് (37), പാലക്കാട് ഉളിക്കടവിലെ കൊച്ചുമലയിൽ വീട്ടിൽ ആർ ലിനേഷ് (40) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഞായർ രാവിലെയാണ് സംഭവം. ഉച്ചക്കുശേഷമാണ് കാട്ടുപോത്തിന്റെ തലയോട്ടിയും മറ്റുഅവശിഷ്ടങ്ങളും അനിലിന്റെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
No comments