Breaking News

കുമ്പളപള്ളി ഉമിച്ചിപൊയിൽ പാലത്തിന്റെ പണി പൂർത്തിയാക്കണം പ്രതിഷേധ സംഗമം നടത്തി രാജ് മോഹൻ ഉണ്ണിത്താൻ എം.പി


പരപ്പ : ഇഴഞ്ഞുനീങ്ങുന്ന കുമ്പള പള്ളി ഉമിച്ചി പൊയിൽ പാലത്തിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സംഗമം നടത്തി. കുമ്പളപള്ളി ഉമിച്ചി പൊയിൽ പാലത്തിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപെട്ടു. കുമ്പളപള്ളിയിൽ കുമ്പളപളളി ബൂത്ത് കമിറ്റി സംഘടിപിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു എം പി . ബൂത്ത് പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷനായി.കെ.കെ.നാരായണൻ , സി.വി. ഭാവനൻ ,ഉമേശൻ വേളൂർ, ബാബു ചേമ്പേ ന , സി.ഒ. സജി, നോബിൾ വള്ളു കുന്നേൽ , സിന്ധുവിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

No comments