വൈദ്യുതി ലൈനിനായി റോഡ് പൊളിച്ചു പുനർനിർമിക്കാത്തതിൽ പ്രതിഷേധം ഭീമനടി കുറുഞ്ചേരി എ കെ ജി വായനശാലയ്ക്ക് സമീപം രണ്ടിടത്തും, കാലിക്കടവിലുമാണ് റോഡ് പൊളിച്ചത്
ഭീമനടി : വൈദുതി ലൈനിന്റെ അണ്ടർ ഗ്രൗണ്ട് കേബിൾ വലിക്കാൻ റോഡ് വെട്ടിപ്പൊളിച്ചിട്ട് കെഎസ്ഇബി അധികൃതർ. ഭീമനടി സെക്ഷന് കീഴിൽ കൂവപ്പാറ- കാലിക്കടവ് റോഡിലാണ് മൂന്നിടങ്ങളിൽ റോഡിന് കുറുകെ വെട്ടിപ്പൊളിച്ചിട്ടുള്ളത്. കുറുഞ്ചേരി എ കെ ജി വായനശാലയ്ക്ക് സമീപം രണ്ടിടത്തും, കാലിക്കടവിലുമാണ് റോഡ് പൊളിച്ചത്.
കൂവപ്പാറ 11കെ വിയിൽനിന്ന് രണ്ട് ഫീഡറിലാണ് ഭീമനടിയിലേക്ക് വൈദ്യുതി പോകുന്നത്. കൂവപ്പാറയിൽനിന്ന് കാലിക്കടവിലേക്ക് മണ്ണിനടിയിലൂടെ കേബിൾ സ്ഥാപിക്കാൻ 60 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. രണ്ട് കിലോമീറ്റർ ദൂരമാണ് പ്രവൃത്തി. കരാറുകാരൻ ശരിയായ രീതിയിൽ പണി പൂർത്തിയാക്കിയില്ലെന്ന പരാതി നേരത്തെയുണ്ട്. കൂവപ്പാറയിൽനിന്ന് കുറുഞ്ചേരിവരെ ചെങ്കുത്തായ ഇറക്കമാണ്. മഴക്കാലത്ത് കുത്തിയൊലിച്ചെത്തുന്ന മഴവെള്ള പാച്ചിലിൽ ഈ ലൈനിന്റെ സുരക്ഷിതത്വം പോലും ഭീഷണിയിലാണ്. ഇതിൽ നടപടി എടുക്കേണ്ട പഞ്ചായത്തും മൗനത്തിലാണ്.
No comments