പരപ്പയുടെ വികസനത്തോട് അവഗണന ; കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ടൗൺ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
പരപ്പ : മലയോരത്തെ പ്രധാന ടൗണായ പരപ്പയുടെ വികസനത്തോട് കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണ സമിതിയുടെ അവഗണനക്കെതിരെ ടൗൺ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഡി.സി. സി. ജനറൽ സെക്രട്ടറി അഡ്വ.സുരേഷ് പി വി. ഉത്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഐഎൻ ടി യുസി സംസ്ഥാന കമ്മറ്റിയംഗം സി.ഒ. സജി , മണ്ഡലം ജനറൽ സെക്രട്ടറി സിജോ പി.ജോസഫ്, കർഷക കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് നോബിൾ വെള്ളൂക്കുന്നേൽ,അർബൻ ബാങ്ക് പ്രസിഡന്റ് പ്രഭാകരൻ കരിച്ചേരി, പഞ്ചായത്ത് മെമ്പർ ജോസഫ് വർക്കി, കുഞ്ഞികൃഷ്ണൻ കക്കാണത്ത് ബാലഗോപാലൻ, തുടങ്ങിയവർ പ്രസംഗിച്ചു. ടി. മനോഹരൻ സ്വാഗതവും മണ്ഡലം സെക്രട്ടറി കണ്ണൻ പട്ട്ളം നന്ദിയും രേഖപ്പെടുത്തി.
No comments