Breaking News

മുനയംകുന്ന് രക്തസാക്ഷി സ്മാരക ഗ്രന്ഥാലയവും ചിറ്റാരിക്കാൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളും സംയുക്തമായി പുസ്തക പ്രദർശനവും നാടൻ കലാമേളയും സംഘടിപ്പിച്ചു


ചിറ്റാരിക്കാൽ :  മുനയംകുന്ന് രക്തസാക്ഷി സ്മാരക ഗ്രന്ഥാലയവും ചിറ്റാരിക്കാൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളും സംയുക്തമായി വായനവാരാഘോഷത്തിന്റെ ഭാഗമായി സെന്റ് മേരീസ് സ്കൂളിൽ പസ്തക പ്രദർശനവും നാടൻ കലാമേളയും സംഘടിപ്പിച്ചു. വായനവാരാഘോഷം സിസ്റ്റർ ജെസി ജോർജ് ഉദ്ഘാടനം ചെയ്തു.ജോജി പുല്ലാഞ്ചേരി അധ്യക്ഷനായി.ടി ജി ശശീന്ദ്രൻ, സിസ്റ്റർ ജോളി ചാക്കോ എന്നിവർ സംസാരിച്ചു. സമൂഹവും വായനയും എന്ന വിഷയത്തിൽ സന്തോഷ് കുമാർ ചെറുപുഴ പ്രഭാഷണം നടത്തി.റിൻസി ജോൺസൺ സ്വാഗതം പറഞ്ഞു. നാടൻ പാട്ട് കലാകാരൻമാരായ സുനിൽ കണ്ണൻ, പ്രിയേഷ് ചുണ്ട എന്നിവരുടെ നേതൃത്വത്തിൽ നാടൻ കലാമേളയും നടന്നു.

No comments