Breaking News

ചീമേനി പോത്താംകണ്ടം മാലിന്യ 
പ്ലാന്റിനെതിരെ പ്രതിഷേധം ; ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു


ചീമേനി : പോത്താംകണ്ടത്ത് നിർദ്ധിഷ്ട മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ. സ്ഥലം സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. തിങ്കളാഴ്ച സബ് കലക്ടർ, തഹസിൽദാരും സന്ദർശിക്കാനെത്തിയതാണ്‌ പ്രതിഷേധത്തിനിടയാക്കിയത്‌.
ചരിത്ര പ്രാധാന്യമുള്ളതും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ ഭൂമി ടൂറിസസാധ്യതയുള്ള പ്രദേശമാണ്. പുരാവസ്തു വകുപ്പ് കഴിഞ്ഞ ദിവസം പ്രാചീന മനുഷ്യന്റെ ശേഷിപ്പുകൾ കണ്ടത്തിയിരുന്നു. പ്ലാന്റിനെതിരെ സിപിഐഎം ചീമേനി ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.


No comments