Breaking News

ബാനം ഗവണ്മെന്റ് ഹൈസ്കൂളിൽ ആരോഗ്യ ബോധവൽക്കരണ സന്ദേശവുമായി കുട്ടി ഡോക്ടർമാർ ക്ലാസ്സിൽ


ബാനം : ദേശീയ ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി ബാനം ഗവണ്മെന്റ് ഹൈസ്കൂളിൽ കുട്ടികൾ ഡോക്ടർ വേഷമണിഞ്ഞു ക്ലാസ്സുകളിൽ സന്ദർശനം നടത്തി. ഡോക്ടർസ് ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും ആരോഗ്യം, വ്യക്തിശുചിത്വം, മഴക്കാല രോഗങ്ങൾ, പകർച്ചവ്യാധികൾ  എന്നിവയെ കുറിച്ച് ക്ലാസുകൾ നൽകി. ടി. ടി.തുഷാര ., എം. എ. അനഘ., പി. ശ്രാവണ  എന്നീ കുട്ടികൾ ഡോക്ടറായി വേഷമണിഞ്ഞു.  പരിപാടി സ്കൂൾ പ്രധാനധ്യാപിക സി. കോമളവല്ലി ഉദ്ഘാടനം ചെയ്തു. വി. വി. പ്രിയ, നിഷാന്ത് രാജൻ,   എം. ലത  എന്നിവർ സംസാരിച്ചു.

No comments