Breaking News

'പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഓർത്തോ സർജനെ നിയമിക്കണം': വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം


വെള്ളരിക്കുണ്ട്: പൂടംകല്ലിൽ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിൽ ഓർത്തോ സർജൻ സ്പെഷ്യലിസ്റ്റ് ഡോക്ടറെ നിയമിക്കണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. അപകടങ്ങൾ മൂലം ദിവസേന ആശുപത്രിയിൽ എത്തുന്ന രോഗികൾക്കായി എക്സ്-റേ സംവിധാനം കാര്യക്ഷമമാക്കണം

                 അന്താരാഷ്ട്ര ലോൺലി പ്ലാനറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റിൽ പെട്ട കോട്ടഞ്ചേരി ടൂറിസ്റ്റ് കേന്ദ്രത്തെ പറ്റി ചർച്ച ചെയ്യുന്നതിന് വനം / റവന്യൂ/ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ /ബളാൽ ഗ്രാമപഞ്ചായത്ത് അധികൃതർ എംഎൽഎയുടെ സാന്നിധ്യത്തിൽ മീറ്റിംഗ് കൂടുന്നതിന് തീരുമാനിച്ചു. മാങ്ങോട് വർഷങ്ങളായി പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലുള്ള FCI ഗോഡൗൺ ഹോസ്ദുർഗ്ഗ      താലൂക്ക് പരിധിയിലുള്ള പടന്നക്കാടേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 15 ലക്ഷം എസ്റ്റിമേറ്റിൽ കൈവരി തകർന്ന പരപ്പച്ചാൽ പാലത്തിന്റെ വർക്ക് കിഫ്ബി നേതൃത്വത്തിൽ ആരംഭിക്കുമെന്ന് പൊതുമാരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.  എം.എൽ.എ ഇ. ചന്ദ്രശേഖരൻ അധ്യക്ഷം വഹിച്ച യോഗത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് എം രാധാമണി, വെസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ, തഹസിൽദാർ പി വി മുരളി, രാഷ്ട്രീയ പ്രതിനിധികളായ ടി പി തമ്പാൻ, ബാബു കൊഹിനൂർ, പി ടി നന്ദകുമാർ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു

No comments