Breaking News

വെള്ളിക്കോത്ത് പെരളത്ത് കുളിക്കാൻ പോയ വിദ്യാർത്ഥി തോട്ടിൽ വീണ് മുങ്ങി മരിച്ചു


കാഞ്ഞങ്ങാട്: കുളിക്കാൻ പോയ വിദ്യാർത്ഥി തോട്ടിൽ വീണ് മുങ്ങി മരിച്ചു. കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ക്വാർട്ടേഴ്സിലെ താമസക്കാരുമായ മജീദ് - നസീമ ദമ്പതികളുടെ മകൻ മിഥിലാജ് (13) ആണ് മരിച്ചത്.വെള്ളിക്കോത്ത് പെരളം തോട്ടിൽ കൂട്ടുകാർക്കൊപ്പം  കുളിക്കാനിറങ്ങിയതായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ജി.വി.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥി യാണ്. സഹോദരങ്ങള്‍ മനാസ്,ഫാത്തിമ.

No comments