Breaking News

'സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകി വരുന്ന മെഡിസെപ് ആനുകൂല്യം സഹകരണ മേഖല ജീവനക്കാർക്കും ലഭ്യമാക്കണം' ; കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എളേരി ഏരിയ സമ്മേളനം സമാപിച്ചു


ഭീമനടി : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നല്‍കി വരുന്ന മെഡിസെപ് ആനുകൂല്യം സഹകരണ മേഖല ജീവനക്കാർക്കും ലഭ്യമാക്കണമെന്ന് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എളേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഭീമനടി ഇ എം എസ് ഭവനിൽ സിഐടിയു ജില്ലാ സെക്രട്ടറി പി കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. ടി ജി പ്രദിപ് കുമാർ അധ്യക്ഷനായി.എം കെ സതീശൻ രക്തസാക്ഷി പ്രമേയവും ഷൈജു അബ്രഹാം അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെസിഇയു ജില്ലാ പ്രസിഡന്റ് വിശ്വനാഥൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ, കെസിഇയു ജില്ലാ ട്രഷറർ പി പ്രഭാകരൻ, കെ ദിവാകരൻ എന്നിവർ സംസാരിച്ചു.ടി വി രാജീവൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി വി രാജീവൻ (പ്രസിഡന്റ്), ഷൈജു അബ്രഹാം, കെ എൻ സതീശൻ, വി ഉണ്ണികൃഷ്ണൻ(വൈസ് പ്രസിഡന്റ്), ടി ജി പ്രദീപ് കുമാർ(സെക്രട്ടറി), പി ലതിക, എം കെ സതീശൻ, കെ പി സുനിത (ജോയിന്റ് സെക്രട്ടറി), വി പ്രശാന്ത്(ട്രഷറർ).

No comments