ബൈക്കിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ഉദുമ: മോട്ടോർ ബൈക്കിൽ കടത്താൻ ശ്രമിച്ച 15.060 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ ബേക്കൽ എസ്ഐ കെ. വി.രാജീവനും സംഘവും അറസ്റ്റുചെയ്തു. ബന്തിയോട് മുട്ടം ഗേറ്റിന് സമീപത്തെ കൃഷ്ണ നിവാസിൽ നാരായണയുടെ മകൻ സുജിത്ത്കുമാർ(39 )നെയാണ് അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് 5.40 മണിക്ക് പാലക്കുന്നിലെ പള്ളം-കാപ്പിൽ റോഡിൽ വാഹനപരിശോധനക്കിടെ സുജിത്ത്കുമാർ സഞ്ചരിച്ച കെഎൽ 1 സിഎച്ച് 8217 നമ്പർ ബൈക്കിന് കൈകാണിച്ചപ്പോൾ നിർത്തി ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസിനെ തട്ടിമാറ്റി ബഹളം വെച്ച് കുതറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ബലം പ്രയോഗിച്ച് ദേഹപരിശോധന നടത്തിയപ്പോഴാണ് പാന്റിന്റെ വലതുഭാഗം പോക്കറ്റിൽ നിന്നും കവറിൽ സൂക്ഷിച്ച ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ കണ്ടെടുത്തത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്തു. ചോദ്യം ചെയ്തപ്പോൾ ഉപ്പളയിലെ ജുനൈദിൽനിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ഇയാൾ മൊഴി നൽകി.
No comments