'വേതന പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കുക': റേഷൻ വ്യാപാരി സംയുക്ത സമരസമിതി താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ സമരം നടത്തി
വെള്ളരിക്കുണ്ട്: റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കുക, വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുന:സ്ഥാപിക്കുക, റേഷന്‍ വ്യാപാരികളുടെ വേതനം കുടിശ്ശിക വരുത്താതെ വിതരണം ചെയ്യുക, ഹൈക്കോടതി വിധിയുണ്ടായിട്ടും റേഷന്‍ വ്യാപാരികളുടെ കിറ്റ് കമ്മീഷന്‍ നല്‍കാതെ റേഷന്‍ വ്യാപാരികള കഷ്ടപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും സംഘടിച്ചു.
വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സമരം ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സജി പാത്തിക്കര, സെക്രട്ടറി ഇ എൻ ഹരിദാസ്, പ്രമോദ് മങ്കയം, ശശിധരൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് നടന്ന സമര പരിപാടി എ.കെ.ആര്‍.ആര്‍.ഡി.എ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എ. നടരാജന്‍ ഉദ്ഘാടനം ചെയ്തു. സമര സമിതി താലൂക്ക് ചെയര്‍മാന്‍ കെ.ശശിധരന്‍ അധ്യക്ഷനായി, കണ്‍വീനര്‍ എ. മണികണ്ഠന്‍ സ്വാഗതവും, സത്യന്‍ കാമ്പറത്ത് നന്ദിയും പറഞ്ഞു. സുരേശന്‍ മേലാങ്കോട്ട്, കെ.രാജേന്ദ്രന്‍, ശബരീശന്‍ വാഴുന്നോറടി, അനില്‍ പള്ളിക്കണ്ടം, ചന്ദ്രന്‍ അച്ചാംതുരുത്തി, പി.വി.സുരേഷ്, സതീശന്‍ ചാലിങ്കാല്‍, വിജേഷ് തൃക്കരിപ്പൂര്‍, സുധീഷ് വെള്ളിക്കോത്ത്, സുരേശന്‍ അമ്പലത്തറ എന്നിവര്‍ സംസാരിച്ചു.
No comments