നാട്ടക്കല്ല് സ്ക്കൂളിന് ബെസ്റ്റ് പിടിഎ അവാർഡ് നേട്ടം ആഘോഷമാക്കി നാട്
വെള്ളരിക്കുണ്ട്: സാമൂഹ്യ പ്രതിബദ്ധതയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മാതൃകയായ നാട്ടക്കൽ എ എൽ പി സ്കൂളിന് ബെസ്റ്റ് പിടിഎ അവാർഡ് നേട്ടം. അവാർഡിന്റെ നേട്ടം ആഘോഷമാക്കി സംഘടിപ്പിച്ച വിജയാഘോഷ റാലിയിൽ നാട്ടുകാരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധിയാളുകൾ അണിനിരന്നു.
2022- 23 അധ്യയന വർഷത്തെ ചിറ്റാരിക്കൽ ഉപജില്ലയിലെ ബെസ്റ്റ് പി.ടി.എ അവാർഡാണ് ഈ ഗ്രാമീണ വിദ്യാലയം സ്വന്തമാക്കിയത്.
ജനകീയ കൂട്ടായ്മ ഉറപ്പാക്കിയ ആഘോഷങ്ങൾ, അക്കാദമിക മുന്നേറ്റത്തിനായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ, പ്രാദേശിക പഠനയാത്രകൾ, പ്രാദേശിക വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അക്കാദമിക പ്രവർത്തനങ്ങൾ, നാട്ടിലെ വയോജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പഴമയുടെ പയമ, എന്നിവയെല്ലാം കണക്കിലെടുത്താണ് ചിറ്റാരിക്കാൽ. ഉപജില്ലയിലെ 36 പ്രൈമറി വിദ്യാലയങ്ങളിൽ ബെസ്റ്റ് പി ടി എ യായി നാട്ടക്കല്ലിനെ തെരഞ്ഞെടുത്തത്..
നാട്ടക്കല്ലിൽ നിന്ന് സ്കൂളിലേക്കാണ് വിജയാഘോഷ റാലി സംഘടിപ്പിച്ചത്. തുടർന്ന് നടന്ന യോഗം വാർഡ് മെമ്പർ കെ കെ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രാജേഷ് മണിയറ അധ്യക്ഷനായി.
ഹെഡ്മിസ്ട്രെസ്സ് വിജയകുമാരി കെ,എം പി ടി എ പ്രസിഡണ്ട് രഞ്ജിനി മനോജ്, ലിജുമോൻ കെ സി,രാഗേഷ് ടി പ്രജിത എന്നിവർ സംസാരിച്ചു.
No comments