കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യം ; സോഷ്യൽ മീഡിയ കർശനമായി നിരീക്ഷിച്ച് സൈബർ പോലീസ് 5 പേർക്കെതിരെ കേസ്
കാസറഗോഡ് : കാഞ്ഞങ്ങാട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രകോപന പരമായ പോസ്റ്റുകൾ ചെയ്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കാസറഗോഡ് സൈബർ പോലീസ്. ആകെ 5 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരെ ഇനിയും നിരീക്ഷിക്കുമെന്നും, അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമെന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS അവർകൾ അറിയിച്ചു.
No comments