Breaking News

വെസ്റ്റ്എളേരി താലോലപൊയിൽ - വരക്കാട് റോഡ് തകർന്നു ദുരിതത്തിലായത് നൂറ് കണക്കിന് യാത്രക്കാർ


നർക്കിലക്കാട്: വെസ്റ്റ്എളേരി താലോലപൊയിൽ- വരക്കാട് റോഡ് തകർന്നു. 2015-2016 വർഷത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 10 ലക്ഷം രൂപ അനുവദിച്ച റോഡാണ് തകർന്നത്. എളേരിത്തട്ട് കോളേജ്, വരക്കാട് സ്കൂൾ, സഹകരണ ബാങ്ക്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, റേഷൻകട തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡിനാണ് ഈ ദുർവിധി. റോഡ് എത്രയും പെട്ടെന്നു ഗതഗത യോഗ്യമാക്കണമെന്ന് താലോലപ്പൊയിൽ ഊരുകൂട്ട നിവാസികൾ ആവശ്യപ്പെട്ടു

മഴക്കാലം വന്നതോടെ ഈ റോഡിലൂടെ കാൽ നട പോലും ദുസഹമായി ദുരിതത്തിൽ ആയിരിക്കുകയാണ് പ്രദേശവാസികൾ.

No comments