'ചീമേനി പോത്താംകണ്ടത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്ക്കരണ പ്ലാൻ്റിനെ ശക്തമായി എതിർക്കും': പി എസ് യു സംസ്ഥാന ട്രഷറർ നാസിം ചാനടുക്കം
ചീമേനി: ചീമേനി പോത്താംകണ്ടത്ത് 25 ഏക്കറോളം സ്ഥലത്ത് സ്ഥാപിക്കാനിരിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് പല്ലും നഖവും ഉപയോഗിച്ച് ശക്തമായി എതിർക്കുമെന്ന് ആർ.എസ്.പി വിദ്യാർത്ഥി സംഘടനയായ പി.എസ്.യു സംസ്ഥാന ട്രഷറർ നാസിം ചാനടുക്കം പത്രക്കുറിപ്പിൽ അറിയിച്ചു.
എൻഡോസൾഫാൻ ദുരിത ബാധിതരും, അതിലേറെ ദൈനംദിന രോഗികങ്ങളും,കിടപ്പ് രോഗികളും ഏറെയുള്ള പഞ്ചായത്താണ് കയ്യൂർ ചീമേനി. ആ പ്രദേശത്തേ മൂന്ന് ജില്ലകളിലെ മാലിന്യങ്ങൾ കൊണ്ട് തട്ടാനുള്ള കുപ്പതൊട്ടിയാക്കി മറ്റാനുള്ള അധികാരികളുടെ ധാർഷ്ട്യത്തെ പല്ലും നഖവും ഉപയോഗിച്ച് ശക്തമായി എതിക്കുമെന്നും ആർ എസ് പി നേതൃത്വം പറത്തു. ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണ സമിതിയുടേയോ സ്ഥലം എം എൽ എ യുടേയോ പ്രതികരണം എവിടെയും കേട്ടിരുന്നില്ല. വോട്ട് ചെയ്യത് അധികാരം ഏൽപ്പിച്ച ജനങ്ങളെ മരണ കുഴിയിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് അധികാരികളുടെ ഈ മൗനം. സർക്കാരും സ്ഥലം അധികാരികളും ഈ വിഷയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ജനങ്ങളേയും ഒപ്പം നിർത്തി ശക്തമായ സമരമുറകൾക്ക് ആർ.എസ്.പി നേതൃത്വം നൽകുമെന്നും. ഈ മാലിന്യ പ്ലാന്റിനെതിരെ ശക്തമായി രംഗത്തുള്ള മുഴുവൻ ബഹുജന സംഘടനകളുടെ സമരങ്ങൾക്കും ആർ.എസ്.പി ഐക്യധാർഢ്യം അർപ്പിക്കുന്നതായി ആർ.എസ്.പിയുടെ വിദ്യാർത്ഥി സംഘടയായ പി എസ് യു
സംസ്ഥാന ട്രഷറർ നാസിം ചാനടുക്കം പറഞ്ഞു.
No comments