എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
ചിറ്റാരിക്കാൽ : എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർക്കെതിരെ കള്ളക്കേസെടുത്തതിലും ഡി സി സി പ്രസിഡന്റിനു നേരെ നടന്ന പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. കെ പി സി സി മെമ്പർ കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറിമാരായ സെബാസ്റ്റ്യൻ പതാലി, ടോമി പ്ലാച്ചേരി, തോമസ് മാത്യു, ശ്രീവത്സൻ ചീമേനി, എ.ജയരാമൻ, ഫിലോമിന ജോണി. അഡ്വ.മാത്യു സെബാസ്റ്റ്യൻ, അഡ്വ.ജോസഫ് മുത്തോലി, ഗിരിജ മോഹനൻ, മാത്യു പടിഞ്ഞാറെയിൽ, ജി.മുരളി മാസ്റ്റർ, അന്നമ്മ മാത്യു, എം.കെ.ഗോപാലകൃഷ്ണൻ സംസാരിച്ചു. ജോയി മാരൂർ സ്വാഗതവും സി. ബാബു നന്ദിയും പറഞ്ഞു.
No comments