കാസർഗോഡ് മുള്ളേരിയയിൽ 312 കുപ്പി ഗോവൻ നിർമ്മിത വിദേശമദ്യം പിടികൂടി
കാസര്‍ഗോഡ് മുള്ളേരിയയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഗോവന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടി. മുള്ളേരിയയിലെ മനു (42) എന്ന മനോഹരനെയാണ് 312 കുപ്പി ഗോവന്‍ മദ്യവുമായി പിടികൂടി അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വ്യാപകമായി അനധികൃത മദ്യ വില്പനയുണ്ട് എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിനു മുന്നോടിയായി പരിശോധന നടത്തിയത്. ബദിയടുക്ക എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്.വിനുവിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം പ്രദീപ്, മോഹന്‍കുമാര്‍, മനോജ്, വിനോദ്, അശ്വതി ഗോപി എന്നിവരും ഉണ്ടായിരുന്നു.
No comments