Breaking News

കാര്യങ്കോട്ടുപുഴ കരകവിഞ്ഞു കയ്യൂരിലും കിനാനൂരിലും 
 കുടുംബങ്ങളെ മാറ്റി


കയ്യൂർ : കുടകിലും മലയോരത്തും മഴ ശക്തമായതോടെ കാര്യങ്കോട്ട്‌ പുഴ (തേജസ്വിനി)യിൽ മലവെള്ളപ്പാച്ചിൽ തുടങ്ങി. ചെറുപുഴ, കയ്യൂർ–- ചീമേനി, കിനാനൂർ–- കരിന്തളം, ചെറുവത്തൂർ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലും ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിലേക്ക്‌ വെള്ളംകയറാൻ തുടങ്ങി. പൊതാവൂർ, പുലിയന്നൂർ, മയ്യിൽ, കയ്യൂർ, ചെറിയാക്കര, കയ്യൂർ, കൂക്കോട്ട്‌, വെള്ളാട്ട്‌, ക്ലായിക്കോട്‌, അണ്ടോൾ, കണിയാട, കിനാനൂർ, പാലായി, ചാത്തമത്ത്‌, പൊടോതുരുത്തി പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ്‌.
കയ്യൂർ, ചെറിയാക്കര, കൂക്കോട്ട്‌, മയ്യൽ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്‌ മാറ്റി. കിനാനൂർ വില്ലേജിലെ ആറംഗ കുടുംബത്തെ കിനാനൂർ ജിഎൽപിഎസിലെ ക്യാമ്പിലേക്ക് മാറ്റി.വിവി നഗർ മൈലാട്ടിക്കുന്നിലെ ഖൈറുന്നീസയുടെ വീട്‌ മണ്ണിടിഞ്ഞ്‌ അപകട ഭീഷണിയിലായതോടെ ഇവരെയും മാറ്റിപ്പാർപ്പിച്ചു. കയ്യൂർ വയലിൽ വെള്ളം കയറിയതിനെ തുടർന്ന്‌ ഞാറുകൾ വെള്ളത്തിനടിയിലായി.


No comments