Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ മൺസൂൺ ഭക്ഷ്യ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു


ബിരിക്കുളം: കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പ് കിടപ്പ് രോഗികളും നിരാലംബരുമായവർക്ക് മഴക്കാലത്ത് മറ്റു പകർച്ച വ്യാധികളിലും മറ്റും ഭക്ഷ്യ ധാന്യത്തിന് ബുദ്ധിമുട്ട് നേരിടുന്നവരുമായ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഭക്ഷ്യ സഹായ പദ്ധതി.

  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ധന്യ അദ്ധ്യക്ഷത വഹിച്ചു. പ്രമോട്ടർ സനോജ് കുമാർ യു.എൻ സ്വാഗതം പറഞ്ഞു. ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ.ബാബു, പ്രമോട്ടർമാരായ ശ്രീജ,സുമ, രഞ്ജിനി എന്നിവർ സംസാരിച്ചു

No comments