Breaking News

മണിപ്പൂരിൽ പീഢനം അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.കെ.സി.സി മാലോം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.


 മാലോം : കലാപ രൂക്ഷമായ മണിപ്പൂരിൽ പീഢനം അനുഭവിക്കുന്ന നിരപരാധികളായ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.കെ.സി.സി മാലോം സെന്റ് ജോർജ് ദേവാലയ യൂണിറ്റിന്റെ നേതൃത്വത്തിൽ മാലോം ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മാലോം സെന്റ് ജോർജ് ഫൊറോന വികാരി റവ ഫാ .ജോസഫ് തൈക്കു ന്നും പുറം  പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. അസി : വികാരി. . ഫാ: മാത്യു കൂട്ടു ചേറാടിയിൽ . എ.കെസി.സി മാലോം യൂണിറ്റ് പ്രസിഡന്റ് സ്കറിയ കാഞ്ഞ മല , വൈസ് പ്രസിഡന്റ് സെജു ചെമ്മരപ്പള്ളി . സെക്രട്ടറി ടോമി തരിശിൽ ,ജോൺസൺ കിഴക്കനാകത്ത് , ടോമി .ഇടയോടിയിൽ . ബേബി ചുവപ്പുങ്കൽ, ജെന്നി തയ്യിൽ , കോ ഓർഡിനേറ്റർ സാനി വടക്കും പറമ്പിൽ . വിൻസന്റ് അമ്മിയാനി ക്കൽ , സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, ടോമി കല്ലം പ്ലാക്കൽ, ജോർജ് മുല്ലക്കരയിൽ . ചാക്കോ കുളങ്ങര മുറിയിൽ , ബെന്നി വാതല്ലൂർ എന്നിവർ നേതൃത്വം നൽകി.

No comments