Breaking News

സാൽവകുമാറിന് മൂകാംബിക ബസിന്റെ കാരുണ്യം ജൂലൈ 1ന് കൊന്നക്കാട്-കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തിയ വരുമാനം ചികിത്സാ കമ്മറ്റിക്ക് നൽകി


പുങ്ങംചാൽ : കൊന്നക്കാട് കാഞ്ഞങ്ങാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന മൂകാംബിക ബസ്  ജൂലൈ മാസം ഒന്നിലെ വരുമാനം  നാട്ടക്കല്ലിലെ സാൽവകുമാറിന് നൽകി.

 ഞായറാഴ്ച ആയിട്ടും ലഭിച്ച 35820 രൂപ ബസ് ജീവനക്കാർ സാൽവകുമാർ ചികിത്സാ ധനസഹായകമ്മറ്റിഅംഗങ്ങൾക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ പുങ്ങംചാലിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ അംഗം കെ. കെ. തങ്കച്ചൻ തുക ഏറ്റുവാങ്ങി. വ്യാപാരികളും ഓട്ടോ റിക്ഷ ടാക്സി ഡ്രൈവർ മാരും ചടങ്ങിൽ പങ്കെടുത്തു.

പാണത്തൂർ സ്വദേശി കാട്ടൂർ വിദ്യാദരന്റെ ഉടമസ്ഥതയിലുള്ള മൂകാംബിക ബസ് മാസത്തിൽ ഒരുതവണ കാരുണ്യ യാത്ര നടത്തിവരുന്നു.. നിരവധി പേർക്കാണ് മൂകാംബബസ് കാരുണ്യം ചൊരിയുന്നത്. ഒരുമാസം മുൻപ് ഉണ്ടായ വാഹനാപകടത്തിലാണ് കെ. എസ്. ഇ. ബി. ജീവനക്കാരൻ  നാട്ടക്കൽ കുന്നിലെ ദിലീപ് കുമാറിന്റെ മകൻ സാൽവകുമാറിന് ഗുരുതരമായി പരിക്ക് പറ്റിയത്.

സാൽവകുമാർ സഞ്ചരിച്ച ബൈക്കും കെ. എസ്. ആർ. ടി. സി. ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ  സാൽവകുമാറിന് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി  14 ലക്ഷം രൂപ ചിലവ് വന്നിരുന്നു

No comments