Breaking News

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ മുസ്ലീം ലീഗുകാർ റിമാന്റിൽ പിടിയിലായവരിൽ കാലിച്ചാനടുക്കം സ്വദേശിയും


കാഞ്ഞങ്ങാട്: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് കാസർകോട് ജില്ല മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നഗരത്തിൽ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ മതവിദ്വേഷവും പ്രകോപനവും സൃഷ്ടിക്കുന്ന മുദ്രാവാക്യം വിളിച്ചതിനെതിരെ ജില്ലാ പോലീസ് സൂപ്ണ്ട് ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ശക്തമായ നടപടി തുടങ്ങി.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് ഇന്നലെ തന്നെ അറസ്റ്റുചെയ്തു. ജാമ്യം കിട്ടാത്ത വകുപ്പുകൾ പ്രകാരം കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിറമ്മൽ ഹൗസിൽ ഹസൈനാറിന്റെ മകൻ അബ്ദുൾസലാം(18), കല്ലൂരാവി ഷാഫിയുടെ മകൻ ഷെരീഫ്(38), കാലിച്ചാനടുക്കം അൻവർ മൻസിൽ ഹമീദിന്റെ മകൻ ആഷിർ(25), അജാനൂർ ഇക്ബാൽറോഡ് എ.പി.മൊയ്തുവിന്റെ മകൻ ഇ.എച്ച്.അയൂബ്(45), പടന്നക്കാട് കാരക്കുണ്ട് ഷംല മൻസിലിൽ അബൂബക്കറിന്റെ മകൻ പി.മുഹമ്മദ്കുഞ്ഞി(55) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഇ.ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ്ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരാതി ലഭിച്ച് കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും പ്രതികളെ അറസ്റ്റുചെയ്തത്. മതവിദ്വേഷം വളർത്തുന്ന മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തിൽ വൈകാതെ കൂടുതൽ അറസ്റ്റുണ്ടാവും.

വർഗീയ ചുവയുള്ള മെസേജുകൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ജില്ലാ പോലീസ് സൂപ്രണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. 

No comments