അപകടം പതിവായ എടത്തോട്-നമ്പ്യാർകൊച്ചി-ബാനം റോഡിൽ മുണ്ടിയാനം കതിര് പുരുഷ സഹായ സംഘത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ കാഴ്ച്ചയ്ക്കായി കോൺവെക്സ് മിറർ സ്ഥാപിച്ചു
പരപ്പ: അപകടം പതിവായ എടത്തോട്-നമ്പ്യാർകൊച്ചി- ബാനം റോഡിൽ നമ്പ്യാർകൊച്ചിയിൽ മുണ്ടിയാനം കതിര് പുരുഷ സഹായ സംഘത്തിന്റെ നേതൃത്ത്വത്തിൽ കോൺവെക്സ് മിറർ (സേഫ്റ്റി മിറർ) സ്ഥാപിച്ചു. അപകടം പതിയിരിക്കുന്ന കയറ്റവും വളവും ഉള്ള സ്ഥലത്താണ് സുരക്ഷയ്ക്കായി കോൺവെക്ക്സ് മിറർ സ്ഥാപിച്ചിട്ടുള്ളത്. നമ്പ്യാർകൊച്ചി മുസ്ലിം ജമാഅത് പ്രസിഡണ്ട് അബ്ബാസ്, സേഫ്റ്റി മീറർ സ്ഥാപിക്കലിൻ്റെ ഉൽഘാടനം നിർവഹിച്ചു.
No comments