നബാർഡ് പദ്ധതി : കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ ഡോളോമൈറ്റ് വിതരണം ചെയ്തു
തായന്നൂര്‍ : കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ അട്ടക്കണ്ടം, എണ്ണപ്പാറ, ചെറളം, തായന്നൂര്‍ വാര്‍ഡുകളിലെ 500 കുടുംബങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നബാര്‍ഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക നടീല്‍ വസ്തുക്കള്‍ നല്‍കിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഡോളോമൈറ്റ് നല്‍കുന്നതിന്റെ ഭാഗമായി എണ്ണപ്പാറ ഊരില്‍ നടന്ന പരിപാടി പഞ്ചായത്ത് അംഗം എ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഊരു തല വില്ലേജ് പ്ലാനിംഗ് കമ്മിറ്റി സെക്രട്ടറി അനിത പ്രിയേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കാര്‍ഷിക വിദഗ്ദനും മുന്‍ കൃഷി ഓഫീസറുമായ രവീന്ദ്രന്‍ കരിവെള്ളൂര്‍ പദ്ധതി വിശദീകരിച്ചു.
നബാര്‍ഡ് പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ സി.ആര്‍.ഡി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇ.സി. ഷാജി, കമ്മ്യൂണിറ്റി മൊബലൈസര്‍ ദാമോദരന്‍ മൊയാലം, വാര്‍ഡ് ഊരുമൂപ്പന്‍ രമേശന്‍ മലയാറ്റുകര, പി റ്റി ഡി സി അംഗം പ്രമോദ് തൊട്ടിലായി, എം.കണ്ണന്‍, കെ. മനു തുടങ്ങിയവര്‍ സംസാരിച്ചു. സരോജിനി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും, കെ. രഘുനന്ദിയുംപറഞ്ഞു
No comments