പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ വിവിധ മേഖലകളിൽ കേന്ദ്ര സബ്സിഡി പ്രകാരം ചുരുങ്ങിയ വിലയിൽ കർഷകർക്ക് വളം വിതരണം ചെയ്തു
പരപ്പ: കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പ, ബിരിക്കുളം, കരിന്തളം തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ നരേന്ദ്രമോദി സർക്കാരിൻറെ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ സബ്സിഡി നിരക്കിൽ കർഷകർക്ക് ആവശ്യമായ വളങ്ങൾ വിതരണം ചെയ്തു.
രാഷ്ട്രീയ ജാതി മത വിത്യാസമില്ലാതെ നരേന്ദ്രമോദി സർക്കാരിന്റെ നിരവധി പദ്ധതികൾ സാധാരണക്കാരായ കർഷകരുടെ പക്കൽ എത്തിക്കാൻ കഴിഞ്ഞുവെന്ന് പഞ്ചായത്തിലെ ബിജെപി നേതൃത്വം അവകാശപ്പെടുന്നു
No comments