പരപ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സിനിമാനടൻ രാജേഷ് അഴിക്കോടൻ നിർവഹിച്ചു
പരപ്പ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് , ഗണിത ക്ലബ്ബ് ,സയൻസ് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സൗഹൃദ ക്ലബ്ബ് , കരിയർ ഗൈഡൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, വിദ്യാരംഗം തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ പ്രവർത്തന ഉദ്ഘാടനം പ്രശസ്ത സിനിമാ നടനും നാടകപ്രവർത്തകനുമായ രാജേഷ് അഴീക്കോടൻ നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീപതി എസ് എം അധ്യക്ഷനായി. എസ്എംസി ചെയർമാൻ വിജയൻ കോട്ടക്കൽ , പിടിഎ വൈസ് പ്രസിഡൻറ് റഷീദ് , ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് ജിതേഷ് തോമസ് , ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് വി കെ പ്രഭാവതി , സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് രജിത കെ വി സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ സതീഷ് ബാബു നന്ദിയും രേഖപ്പെടുത്തി
No comments