Breaking News

പയ്യന്നൂരിൽ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ


പയ്യന്നൂർ: ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധൻ കരിവെള്ളൂർ സ്വദേശി പ്രദീപ് കുമാർ (45) ആണ് മരിച്ചത്. പയ്യന്നൂർ ബൈപ്പാസ് റോഡിലെ ക്ലിനിക്കിൽ രാത്രി ഏഴരയോടെയാണ് മരിച്ച നിലയിൽ കണ്ടത്. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഇ.എൻ.ടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ.അമ്പിളിയാണ് ഭാര്യ.


No comments