Breaking News

കേരള സാംസ്‌കാരിക പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: കലാപത്തിൽ കഷ്ടപ്പെടുന്ന മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ കേരള സാംസ്‌കാരിക പരിഷിത്ത് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല വെള്ളരിക്കുണ്ട് ഫോറോന വികാരി  റവ :ഫാ ഡോ ജോൺസൺ അന്ത്യങ്കുളം ഉത്ഘാടനം ചെയ്തു.  കേരള സാംസ്കാരിക പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ മൂസ പാട്ടില്ലത്ത്  അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജിജി കുന്നപ്പള്ളി സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, ബാബു കോഹിനൂർ, ഡാർലിൻ ജോർജ് കടവൻ, ജോസ് മണിയങ്ങാട്ട്, കെ എ സാലു, മുഹമ്മദ്‌ ശിഹാബ്, സാജൻ പൂവന്നി കുന്നേൽ,എം ജെ ലോറൻസ്, സണ്ണി കള്ളുവേലിൽ, ഷാജി മാണിശേരി, ബിജി കിഴക്കുംകര, ആന്റണി കുമ്പുക്കൽ,ജാക്സ് കോട്ടയിൽ, ടോമി കിഴക്കനാകത്ത്, കുഞ്ഞുമോൻ പി കെ, ബേബി വെള്ളംകുന്നേൽ, ബിജോ തണ്ണിപ്പാറ,ബെന്നി പ്ലാമൂട്ടിൽ എന്നിവർ സംസാരിച്ചു. ബേബി ചെമ്പരത്തി നന്ദി പറഞ്ഞു.

No comments