'ആഹാ എല്ലാവരും ഉണ്ടല്ലോ'; 'ജവാൻ' പ്രിവ്യൂവിന് കോപ്പിയടി ആരോപണം, തെളിവുകൾ !
ബോളിവുഡ്, ടോളിവുഡ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒപ്പം ദീപിക പദുക്കോണും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ പ്രിവ്യൂവിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. എന്നാൽ ആ സ്വീകാര്യതയ്ക്ക് ഒപ്പം തന്നെ കോപ്പിയടി ആരോപണവും ഉയരുന്നുണ്ട്.
പ്രമുഖ സംവിധായകരുടെ മാസ്റ്റർപീസ് ചിത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് കോപ്പിയടി ആരോപണം ഉയരുന്നത്.
വിക്രം ചിത്രം അന്യന്‍, പ്രഭാസ് ചിത്രം ബാഹുബലി, രജനികാന്ത് ചിത്രം ശിവാജി, ഡാര്‍ക്ക് മാന്‍ തുടങ്ങി സിനിമകളുടെ സാമ്യം ആണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാട്ടുന്നത്. ഇവയുടെ രംഗങ്ങളും സോഷ്യല്‍ മീഡിയ തെളിവായി കാണിക്കുന്നുണ്ട്.
No comments