'പരപ്പ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിൽസയൊരുക്കണം': ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മാടം ബൂത്ത് സമ്മേളനം
പരപ്പ: പരപ്പയിൽ പ്രവർത്തിക്കുന്ന കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 176-ാം ബുത്ത് കമ്മാടം ബൂത്ത് സമ്മേളനം ഗവൺമെന്റിനോടാവശ്യപെട്ടു. മലയോരത്തുളള രോഗികൾ ചികിൽസക്കായി ഇപ്പോൾ പോവുന്നത് പടന്നകാട്ടും പെരിയാരത്തുമുള്ള ആയുർവേദാശുപത്രിയിലേക്കാണ്. പരപ്പയിൽ കിടത്തി ചികിൽസ സൗകര്യത്തോട് കൂടിയ ആശുപത്രി വന്നാൽ മലയോരത്തെ രോഗികൾക്ക് ഏറെ ആശ്വാസമാകുമെന്ന് സമ്മേളനം വിലയിരുത്തി. വർഷങ്ങളായിട്ടുള്ള ജനങ്ങളുടെ ആവശ്യമാണ് കിടത്തിചികിൽസ സൗകര്യമെന്നത്. ബൂത്ത് പ്രസിഡന്റ് കുഞ്ഞി കൃഷ്ണൻ കക്കാണത്ത് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ബാബു ചേമ്പേന ഉൽഘാടനം ചെയ്തു. ഐ എൻ ടി യു സി സംസ്ഥാന കമിറ്റി അംഗം സി ഒ സജി, യു.വി. അബ്ദുൾ റഹ്മാൻ , സിജൊ പി ജോസഫ് , എം. ഭാസ്കരൻ പട്ളം, കണ്ണൻ പട്ളം, റജിന സി എച്ച് തുടങ്ങിയവർ സംസാരിച്ചു. ബൂത്ത് പ്രസിഡന്റായി കുഞ്ഞികൃഷ്ണൻ കക്കാണത്തിനെ തിരഞ്ഞെടുന്നു.
No comments