റെയിൽവേ ടവർകാർ ട്രാക്കിൽ കുടുങ്ങി നീലേശ്വരം ട്രാക്കിന് സമീപം കാർ നിർത്തി യാത്രക്കാരൻ പോയി
നീലേശ്വരം : റെയിൽവേ ട്രാക്കിന് സമീപം കാർ അലക്ഷ്യമായി പാർക്ക് ചെയ്തതിനാൽ റെയിൽവേയുടെ ടവർകാർ ട്രാക്കിൽ കുടുങ്ങി.
നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ കിഴക്കുഭാഗത്ത് മൂന്നാമത്തെ ട്രാക്കിനോട് ചേർന്നാണ് സ്വകാര്യവ്യക്തി കാർ പാർക്ക് ചെയ്‌തിരുന്നത്. ഇതുകാരണം റെയിൽവേ അറ്റകുറ്റപണികൾക്കായെത്തിയ ടവർകാർ ട്രാക്കിൽ കുടുങ്ങി. സ്ഥലത്തെത്തിയ നീലേശ്വരം പൊലീസ് എ എസ്ഐമാരായ എം മഹേന്ദ്രൻ, എ അജയകുമാർ, എം സുമേഷ് കുമാർ എന്നിവർ വാഹന ഉടമയെ ബന്ധപ്പെട്ടപ്പോൾ കോഴിക്കോട് പോയതായി അറിഞ്ഞു. കാസർകോട് റെയിൽവേ പോലീസ് ഉടമയ്ക്കെതിരെ കേസെടുത്ത് കാർ കസ്റ്റഡിയിലെടുത്തു. റെയിൽവേ ഇലക്‌ട്രിക് ലൈനിൽ അറ്റകുറ്റപ്പണി ചെയ്യാനാണ് ടവർകാർ ഉപയോഗിക്കുന്നത്
No comments