Breaking News

'ആഗസ്റ്റ് 4 ന് വെള്ളരിക്കുണ്ടിൽ എത്തുന്ന ജില്ലാജാഥ വിജയിപ്പിക്കും'; ബളാൽ പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ


വെള്ളരിക്കുണ്ട്: ആഗസ്റ്റ് ഒൻപതാം തീയതിയിലെ മഹാ ധർണ്ണയുടെ ഭാഗമായി നാലാം തീയതി 12 മണിക്ക് വെള്ളരിക്കുണ്ടിൽ എത്തിച്ചേരുന്ന ജില്ലാ സംയുക്ത ട്രേഡ് യൂണിയൻ ജാഥ വിജയിപ്പിക്കാൻ വെള്ളരിക്കുണ്ട് മിൽമ ഹാളിലിൽ ചേർന്ന ബളാൽ  പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ  കൺവെൻഷൻ തീരുമാനിച്ചു. സി ഐ ടി യു ബളാൽ പഞ്ചായത്ത് സെക്രട്ടറി ജേക്കബ് ഇ ജെ സ്വാഗതം പറഞ്ഞു. ഐ എൻ ടി യു സി നേതാവ്  ഷാജി പി.ജെ അധ്യക്ഷത വഹിച്ചു. സി ഐ ടി യുഎളേരി ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ ഉത്ഘാടനം ചെയ്തു. എഐടിയുസിനേതാവ്  ചന്ദ്രൻ വിളയിൽ, കെ ടി യു സി നേതാവ് പ്രിൻസ് ജോസഫ്, എസ്ടിയു നേതാവ് നേതാവ്  ബഷിർ  തുടങ്ങിയവർ  സംസാരിച്ചു

No comments