Breaking News

ആദിവാസി വാരാചരണത്തിൻ്റെ ജില്ലാതല സമാപനം തായന്നൂരിൽ ഉത്സവാന്തരീക്ഷത്തിൽ നടന്നു


തായന്നൂർ : "നിശ്ചയദാർഢ്യത്തോടെ തദ്ദേശീയ  യുവത " എന്ന മുദ്രാവാക്യമുയർത്തിയ ഈ വർഷത്തെ അന്തർദേശീയ ആദിവാസി വാരാചരണ ഭാഗമായി ജില്ലയിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് നടത്തിവരുന്ന ആഘോഷ പരിപാടികളുടെ സമാപനം തായന്നൂർ സാംസ്കാരിക നിലയത്തിൽ നടന്നു.

 ലോക ആദിവാസി ദിനമായ ആഗസ്റ്റ് 9 മുതൽ ജില്ലയിൽ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നുവരികയാണ്.

 പട്ടിക വർഗ്ഗ വികസന വകുപ്പും കോടോം ബേളൂർ ഊരു സമിതിയും , ഫോക് ലാന്റ് & ഡോർഫ് കെറ്റൽ പയ്യന്നൂരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഊരുമൂപ്പൻ കെ. പത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ കെ. മധുസുദനൻ മുഖ്യാതിഥിയായി. പനത്തടി ടി ഇ ഒ . സി എൽ ബിജു വിഷയാവതരണം നടത്തി.

 നബാർഡ് പ്രോഗ്രാം കോർഡിനേറ്റർ ഇ. സി ഷാജി, പരപ്പ ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ , ഫോക് ലാന്റ് പ്രതിനിധി കെ.സുരേഷ്, പഞ്ചായത്ത് അംഗം ഇ.ബാലകൃഷ്ണൻ , കോടോം ബേളൂർ സി.ഡി എസ് ചെയർ പേഴ്സൺ ബിന്ദു കൃഷ്ണൻ , ഊരുമൂപ്പൻ രമേശൻ മലയാറ്റുകര, പട്ടിക വർഗ്ഗ പ്രമോട്ടർ സിനിമോൾ , പട്ടിക വർഗ്ഗ ആനിമേറ്റർ അനുമോൾ , ബിനീഷ് ബാലൻ, ഡോ. കൃപേഷ് തുടങ്ങിയവർ സംസാരിച്ചു.

    രാജീവൻ ചീരോൽ സ്വാഗതവും, പ്രമോട്ടർ ആർ.കെ രണദിവൻ നന്ദിയും പറഞ്ഞു.

   ആദിവാസി മുന്നേറ്റത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ്സ് മത്സരം, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ അനുമോദിക്കൽ , ഗോത്രവൈദ്യൻമാർ , പരമ്പരാഗകുത്തൊഴിൽ ചെയ്യുന്നവരെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു.

തുടർന്ന് കലാഭവൻ മണി ഓടപ്പഴം പുരസ്കാര ജേതാവ് മാധവൻ കൊട്ടോട്ടിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ കോർത്തിണക്കിയ നാട്ടരങ്ങ് നാടൻ കലാമേളയും മംഗലംകളിയും ഉണ്ടായിരുന്നു.

No comments