കലക്ടറേറ്റിൽ ഖാദി ഓണം വിപണന മേള തുടങ്ങി എഡിഎം കെ.നവീൻ ബാബു ഉദ്ഘാടനംചെയ്തു
കാസർകോട് : ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂർ ഖാദി കേന്ദ്രവും കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദിവസ്ത്ര പ്രചാരണവും വിപണന മേളയും സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു.
എഡിഎം കെ.നവീൻ ബാബു ഉദ്ഘാടനംചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എംമധുസൂദനൻ അധ്യക്ഷനായി. കെ പി ഗംഗാധരൻ ആദ്യ വിൽപന സ്വീകരിച്ചു.
ജിഎസ്ടി ജോയിന്റ് കമ്മീഷണർ പി സി ജയരാജൻ, അസിസ്റ്റന്റ് ട്രഷറി ഓഫീസർ ഒ ടി ഗഫൂർ, കെ ഭാനുപ്രകാശ്, ഖാദി ബോഡ് ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. ഖാദി ബോർഡ് പ്രൊജക്ട് ഓഫീസർ എം ആയിഷ സ്വാഗതവും വില്ലേജ് ഇന്റസ്ട്രീസ് ഓഫീസർ വി ഷിജു നന്ദിയും പറഞ്ഞു.
വ്യാഴം, വെള്ളി ദിവസങ്ങളിലും കലക്ടറേറ്റിൽ മേളയുണ്ടാകും. പ്രകൃതി ദത്ത നിറം ഉപയോഗിച്ചുണ്ടാക്കിയ തുണിത്തരങ്ങൾ മേളയുടെ പ്രധാന ആകർഷണമാണ്. കുഞ്ഞുടുപ്പുകൾ, ഷർട്ടുകൾ, കുർത്തികൾ, സാരികൾ, റെഡിമേഡ് ടോപ്പുകൾ, ഷർട്ട് പീസുകൾ, വിവിധതരം മുണ്ടുകൾ, കൈലികൾ തുടങ്ങി വിവിധ ഉത്പന്നങ്ങൾ ഖാദി ഓണം മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
1000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകൾക്ക് സമ്മാനകൂപ്പണുമുണ്ട്. 17,18 തീയ്യതികളിൽ പെരിയ കേന്ദ്ര സർവ്വകലാശാലയിലാണ് മേള
No comments