ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു
കാസർകോട് : ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു. ജീനോം സേവ്യർ പുരസ്‌കാരം, ജൈവവൈവിധ്യ സംരക്ഷക ഹരിത വ്യക്തി, കസ്റ്റോഡിയൻ ഫാർമർ എന്നിവയ്ക്കാണ് പുരസ്‌കാരം. അപേക്ഷ 22നകം ജില്ലാ പഞ്ചായത്തിൽ നേരിട്ടോ ഓൺലൈനായോ നൽകാം. മൂന്ന് പുരസ്‌കാരങ്ങൾക്കും വ്യക്തികളിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കില്ല. അതാത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് അർഹരായ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാം.
മികച്ച തദ്ദേശ സ്വയംഭരണ ജൈവവൈവിധ്യ പരിപാലന സമിതിക്കും, മികച്ച ഹരിത കലാലയത്തിനും മികച്ച ജൈവവൈവിധ്യ രംഗത്തെ സർക്കാരേതര സംഘടനയ്ക്കും പുരസ്‌കാരങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇവർക്ക് നേരിട്ട് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ പഞ്ചായത്തിന്റെ http://kasaragoddp.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷിക്കേണ്ട ഇമെയിൽ biodivksd2023 @gmail.com. അവസാന തിയതി 22. ഫോൺ: 04994 256722, 04994 255633.
No comments