അധ്യാപികയുടെ മൊബൈൽ ഫോൺ കവർന്ന അന്യസംസ്ഥാന മോഷ്ടാക്കൾ റിമാൻ്റിൽ
കാഞ്ഞങ്ങാട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷ്ടിച്ച ആക്ടീവ സ്കൂട്ടറിലെത്തി ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന അധ്യാപികയുടെ മൊബൈൽഫോൺ തട്ടിപ്പറിച്ച അന്യസംസ്ഥാനക്കാരായ മോഷ്ടാക്കളെ ഹോസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. ഇവരെ കോടതി റിമാന്റ് ചെയ്തു. പള്ളിക്കരയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ന്യൂഡൽഹി സ്വദേശികളായ അസ്സം ഖാൻ (29), മുഹമ്മദ് ഫർഖാൻ (19) എന്നിവരെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തത്.
റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിച്ച് കോട്ടിക്കുളം ബസ് വെയിറ്റിംങ് ഷെൽട്ടറിൽ ബസ് കാത്തിരിക്കുകയായിരുന്ന കോട്ടിക്കുളം ഗവ.യുപി സ്കൂളിലെ അധ്യാപിക തൃക്കരിപ്പൂർ ഇളമ്പച്ചി കരോളത്തെ പുതിയപുരയിൽ ബാബുരാജിന്റെ ഭാര്യ പി.പി.ഷൈമയുടെ(40) മൊബൈൽഫോൺ മോഷ്ടിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്.
No comments