വാട്സാപ്പ് ഗ്രൂപ്പുകൾക്കിടയിലൊരു റിയൽ സ്റ്റാർ.. പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണക്കാർക്ക് കൈത്താങ്ങായി 'സ്റ്റാർ മുട്ടോംകടവ്' വാട്സാപ്പ് കൂട്ടായ്മ ചികിത്സാ സഹായത്തിനായി 24 മണിക്കൂർ കൊണ്ട് സമാഹരിച്ചത് ഒരു ലക്ഷത്തിലധികം രൂപ
കൊന്നക്കാട്: ഒരു വാട്സാപ്പ് ഗ്രൂപ്പ് കൊണ്ട് എന്ത് ചെയ്യാൻ കഴിയും? അനാവശ്യമായ ഫോർവേഡ് മെസേജുകൾ കൊണ്ട് നിറയുന്ന വാട്സാപ്പ് ഗ്രൂപ്പുകൾ നമ്മൾ കണ്ടിട്ടുണ്ടാകും, എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനവും മുഖമുദ്രയായ ഒരു വാട്സാപ്പ് കൂട്ടായ്മയാണ് കൊന്നക്കാട് കേന്ദ്രീകരിച്ച് രൂപീകരിച്ച 'സ്റ്റാർ മുട്ടോംകടവ്'. പേര് പോലെ തന്നെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് വാട്സാപ്പ് ഗ്രൂപ്പുകൾക്കൾക്കിടയിൽ താരമാണ് ഈ കൂട്ടായ്മ.
കൊന്നക്കാടിന്റെ കാരുണ്യ വഴിയിൽ പുതുചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന സ്റ്റാർ മുട്ടോംകടവ് കൂട്ടായ്മ ഇപ്പോൾ സ്വന്തം നാട്ടിലെ ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യം വിജയിപ്പിക്കാൻ മനുഷ്യസ്നേഹികളായ ഗ്രൂപ്പ് അംഗങ്ങളുടെ നിർലോഭമായ സഹായ സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പനിബാധിച്ച് കണ്ണൂർ മിംസ് ആശുപത്രിയിൽ കഴിയുന്ന കൊന്നക്കാട് വട്ടക്കയത്തു താമസിക്കുന്ന വിവേക് ബാലചന്ദ്രൻ എന്ന കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ മോൻസി ജോയിയുടെ അഭ്യർത്ഥന മാനിച്ച് സ്റ്റാർ മുട്ടോംകടവ് കൂട്ടായ്മ ഏറ്റെടുത്ത ധനസമാഹരണ ദൗത്യം 24 മണിക്കൂർ കൊണ്ട് ഒരു ലക്ഷം രൂപയിലധികം സമാഹരിച്ചിരിക്കുന്നു.
സമൂഹത്തിൻ്റെ വിവിധ മേഖലിയിലുള്ള 825 അംഗങ്ങളുള്ള സ്റ്റാർ വാട്സ്ആപ്പ് കൂട്ടായ്മ കൈത്താങ്ങ് എന്ന പദ്ധതിയിൽ എല്ലാമാസവും ഏകദേശം ഇരുപതിനായിരം രൂപയോളം രോഗികൾക്ക് ചികിത്സാ സഹായം ചെയ്യുന്നതിന്റെ പുറമെയാണ് ഇങ്ങനെ ഒരു ചലഞ്ച് കൂടി ഏറ്റെടുത്തത്. 2016ൽ രൂപീകൃതമായ ഈ കൂട്ടായ്മയെ നയിക്കുന്നത് ദിബാഷ് ജി, ഷാജിമോൻ ജോസഫ്, റിജോഷ് എം.ജെ, വേണു പി.എസ്, ജോയ് എൻ.ജെ, രാജൻ എ.എം, ഡെനിഷ് കെ.ജെ, എബിൻ ജോർജ്, ബിബിൻ വർഗീസ്, ജിന്റോ കുര്യൻ, അരുൺ തോമസ്, ജിമ്മി ജോസ് കെ, വിഷ്ണു പ്രസാദ് എന്നിവരാണ്.
കഴിഞ്ഞ ഞായറാഴ്ച വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊന്നക്കാട് കോട്ടഞ്ചേരി റോഡിലെ വാഴത്തട്ട് ഭാഗത്തെ ഗട്ടറുകൾ ശ്രമദാനമായി കോൺക്രീറ്റ് ചെയ്തും ഇവർ സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. ഗ്രൂപ്പിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കാറുണ്ടെങ്കിലും
കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്റ്റാർ മുട്ടംകടവ് കൂട്ടായ്മ പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണക്കാരൻ്റെ അത്താണി കൂടിയാണ്.
-News Desk Malayoram Flash
No comments