Breaking News

കള്ളാറിൽ ബസ്സിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു


രാജപുരം: സ്വകാര്യബസ്സിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു. കള്ളാർ ചുള്ളിയോടിയിലെ ചാക്കോയുടെ മകൻ ഒഴുങ്ങാലിൽ ഒ.സി.ജോസ് 67 ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ചെറിയ കള്ളാറിലാണ് അപകടം. പാണത്തൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന സ്വാകാര്യ ബസിൽ നിന്നുമാണ് വീണത്. സറ്റോപ്പിൽ നിർത്തിയിരുന്ന ബസ് മുന്നോട്ടെടുക്കുന്ന സമയം ജോസ് മുൻ ഭാഗം റോഡിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

No comments