Breaking News

ജില്ലയിൽ സ്കൂട്ടറിൽ കറങ്ങി പത്ത് വീട്ടമ്മമാരുടെ മാല കവർന്ന പ്രതിയെ ഒടുവിൽ പൊലീസ് പൂട്ടി, പ്രതിയെ പിടികൂടാൻ പരിശോധിച്ചത് 250 ലേറെ സി.സി.ടി.വി ക്യാമറകൾ


കാഞ്ഞങ്ങാട് :സ്കൂട്ടറിൽ സഞ്ചരിച്ച് വീട്ടമ്മമാരുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്ന പ്രതിയെ ഒടുവിൽ പൊലീസ് പൂട്ടി  വീട്ടമ്മമാർക്ക് പേടിസ്വപ്നമായി മാറിയ പിടിച്ചുപറിക്കാരനെയാണ് അതിസാഹസികമായി പോലീസ് പിടികൂടിയത് .കളനാട് സ്വദേശിയും മേൽപ്പറമ്പ് കൂവത്തൊട്ടിൽ താമസക്കാരനുമായ മുഹമ്മദ് ഷംനാസ് എന്ന ഷംനാ സി 30നെയാണ്  ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ 10 കേസുകൾ തെളിയിക്കാൻ ആയിട്ടുണ്ട്. മേൽപ്പറമ്പ് 

പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന ആറ് പിടിച്ചുപറി കേസിലും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ട് പിടിച്ചുപറി കേസുകളിലും പ്രതിക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു കാസർകോട്, പരിയാരം പൊലീസ് സ്റ്റേഷൻ അതിർത്തികളിലെ ഓരോ പിടിച്ചുപറി കേസുകളിലും ഷംനാസ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു .സ്കൂട്ടറിൽ സഞ്ചരിച്ച് തനിച്ചു പോകുന്ന വീട്ടമ്മമാരുടെ കഴുത്തിൽ നിന്നും രണ്ട് പവനും 5 പവനും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ പ്രതി പിടിച്ചു രക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പിടിച്ചുപറിക്കുന്ന ആഭരണങ്ങൾ എറണാകുളം ,കർണാടക സുള്ള്യ , മേൽപറമ്പ് കാസർകോട് എന്നിവിടങ്ങളിൽ വിൽപ്പന നടത്തി പണമാക്കാനാണ് പതിവ്. മോഷണം നടത്തി വിൽപ്പന നടത്തിയ ആഭരണങ്ങൾ കണ്ടെത്താൻ 
പൊലീസ് തിരച്ചിൽ ആരംഭിച്ചു. പ്രതിക്കെതിരെ മുൻപും വിവിധ  സ്റ്റേഷനുകളിൽ കേസുകൾ നിലനിൽക്കുന്നുണ്ട് മേൽപ്പറമ്പ ബേക്കൽ 
പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജില്ലയിലെ തന്നെ മറ്റു  സ്റ്റേഷനിലെ സീനിയർ സിവിൽ 
പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നിരവധി പ്രത്യേക സ്ക്വാർഡുകൾ ഉണ്ടാക്കി ആഴ്ചകളായി അതിവിദഗ്ധമായി നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതിയെ പൂട്ടാൻ  സാധിച്ചത്. 250ലേറെ സി.സി.ടി.വി ക്യാമറകളാണ് പ്രതിയെ പിടികൂടുന്നതിനായി ഇതിനോടകം പരിശോധിച്ചു കഴിഞ്ഞത് .നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ച് ഒട്ടിക്കുകയും ഹെൽമെറ്റ് കൊണ്ട് മുഖം മറക്കുകയും ചെയ്തതിനാൽ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ പ്രതിയെ പിടികൂടാൻ 
പൊലീസിന് സഹായകമായില്ല. ഏറെ പാടുപെട്ടാണ് പ്രതിയെ പിടികൂടാൻ സാധിച്ചത് . 
പൊലീസിനെ വെല്ലുവിളിച്ച് പ്രതി നടത്തിയ പിടിച്ചുപറിക്കാണ് തുമ്പായത് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് നക് സേനയുടെ നേതൃത്വത്തിൽ രാവിലെ വാർത്ത സമ്മേളനത്തിൽ പ്രതിയുടെ അറസ്റ്റ് വിവരം പുറത്തു വിട്ടു.
കഴിഞ്ഞ ആറുമാസത്തിനിടയിൽ ബേക്കൽ മേല്പറമ്പ വിദ്യാനഗർ ബേഡകം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി സ്ത്രീകളുടെ മാല പിടിച്ചു പറിച്ച കേസുകളിലെ അന്വേഷണം നടത്തുന്നതിന് ജില്ലാ പോലീസ് മേധാവി പ്രത്യേക ക്രൈം ഇൻവെസ്റ്റിഗേഷൻ  ടീമിനെ നിയമിച്ചിരുന്നു

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ബേക്കൽ മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാല പിടിച്ചു പറിക്കൽ ആവർത്തിക്കാതിരിക്കാനു  സ്ത്രീകൾ  ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയിരുന്നു

ജനങ്ങളുമായി സഹകരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി സിസിടിവി ദൃശ്യങ്ങളിൽ നിന്നും കിട്ടിയ പ്രതിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അയച്ചു പ്രതിയെ തിരിച്ചറിയാനും  പോലീസ് ശ്രമം നടത്തിയും 
ജനങ്ങൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരവധി പേരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
ഏറ്റവും ഒടുവിൽ ബേക്കൽ സ്റ്റേഷൻ പരിധിയിൽ പാക്കത്ത്  വെച്ച് ഉണ്ടായ പിടിച്ചുപറി കേസിൽ കിട്ടിയ പ്രതിയുടെ വാഹനത്തിൻറെ വ്യക്തമായ സിസിടിവി ദൃശ്യമാണ് പ്രതിയിലേക്ക് പോലീസിന് എത്താൻ നിർണായകമായത്

ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ  ബേക്കൽ സിഐ യുപി വിപിൻ മേല്പറമ്പ സിഐ ടി ഉത്തംദാസ് എസ്ഐ മാരായ ശ്രീലേഷ്, അനുരൂപ്, പ്രദീഷ്കുമാർ, വിജയൻ എന്നിവരാണ് പിടിച്ചുപറി കേസുകൾ അന്വേഷിക്കുന്നത്
 കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ മറ്റുള്ള  എല്ലാ കേസുകളിലേക്കും തെളിവെടുപ്പിനായി  കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

No comments