Breaking News

കേരളാ ടൂറിസത്തിന്റെ പ്രചാരണവുമേറ്റെടുത്ത്‌ ഇന്ത്യൻ പര്യടനത്തിന്‌ ഒരുങ്ങി ‌ കാസർഗോഡ് ആദൂർ ഗാളിമുഖത്തെ "ടാക്കി വ്ലോഗ്‌സ്‌ "കുടുംബം


കാസർകോട് : ‌കേരളാ ടൂറിസത്തിന്റെ പ്രചാരണവുമേറ്റെടുത്ത്‌ ഇന്ത്യൻ പര്യടനത്തിന്‌ ഒരുങ്ങുകയാണ്‌ ആദൂർ ഗാളിമുഖത്തെ കുടുംബം. ടാക്കി വ്ലോഗ്‌സ്‌ എന്ന പേരിൽ യൂട്യൂബ്‌ ചാനൽ നടത്തുന്ന ഗാളിമുഖത്തെ ഫാത്തിമത്ത്‌ അഷ്‌മാന, ഭർത്താവ്‌ മുഹമ്മദ്‌ ഷിംഷാർ, മകൻ സൈൻ, ഷിംഷാറിന്റെ സഹോദരി ശസ എന്നിവരാണ്‌ മൂന്നുമാസത്തെ ഭാരതപര്യടനം നടത്തുന്നത്‌.
ഞായർ രാവിലെ 11.30ന്‌ എൻ എ നെല്ലിക്കുന്ന്‌ എംഎൽഎ യാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുമെന്ന്‌ കുടുംബം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാത്ര അനുകൂലമെങ്കിൽ ഭൂട്ടാൻ, നേപ്പാൾ രാജ്യങ്ങ്‌ളും സന്ദർശിക്കും. മഹീന്ദ്രാ താർ ജീപ്പിലാണ്‌ യാത്ര. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ഇതര സംസ്ഥാനത്തുള്ളവരെ പരിചയപ്പെടുത്തലാണ്‌ ലക്ഷ്യം.
സുള്ള്യയിലും കാസർകോട്ടുമായി വസ്‌ത്രവ്യാപാരം നടത്തുകയാണ്‌ ഷിംഷാർ. ഇടവേളകളിൽ കുടുംബമായി ചെറിയ യാത്രകൾ പതിവുണ്ട്‌. ആദ്യമായാണ്‌ ഇത്രയും നീണ്ട കാലത്തെ യാത്ര പ്ലാൻ ചെയ്യുന്നത്‌.


No comments