ട്രെയിനിനു കല്ലെറിയുന്നവർക്ക് പിടിവീഴും: നിരീക്ഷണം ശക്തമാക്കി ഹോസ്ദുർഗ് പോലീസ്
കാഞ്ഞങ്ങാട് : ട്രെയിനിനു കല്ലെറിയുന്നവരെ പിടിക്കാന്‍ രഹസ്യ സ്‌ക്വാഡുമായി ഹോസ്ദുര്‍ഗ് പോലീസ്. അടുത്ത ദിവസങ്ങളില്‍ ചില സ്ഥലങ്ങളില്‍ ട്രെയിനിനു നേരെ കല്ലേറ് ഉണ്ടായ സാഹചര്യത്തില്‍ കല്ലെറിയുന്നവരെ പിടിക്കാനും, റെയില്‍വേ ട്രാക്ക് പരിസരത്തു സംശയകരമായി കാണുന്നവരെ പിടികൂടുന്നതിനും നാട്ടുകാരുടെ സഹായത്തോടെ രഹസ്യ സ്‌ക്വാഡുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തരം സ്ഥലങ്ങളില്‍ സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ പോലീസിനെ അറിയിക്കണം. ജില്ലാ പോലീസ് മേധാവി യുടെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയങ്ങളിലും പട്രോളിംഗ് ആരംഭിച്ചു.
No comments