Breaking News

പുടംകല്ല് താലൂക്കാശുപത്രി നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തി


രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി പൂടംകല്ലിന്റെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തിലെ എല്ലാ ഹരിത കർമ സേന അംഗങ്ങൾക്കും ആരോഗ്യ പരിശോധന നടത്തി, പരിശോധനക്ക് ശേഷം ആരോഗ്യ സർട്ടിഫിക്കറ്റ് ഹരിതകർമ സേന കൺസോർഷ്യം പ്രസിഡന്റ് ഉഷ വി ക്കും, സെക്രട്ടറി വിമല കൃഷ്ണനും നൽകികൊണ്ട് മെഡിക്കൽ ഓഫീസർ ഡോ: സി സുകു അവർകൾ നിർവഹിച്ചു, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്ത് സി പി,പി ആർ ഒ ബിനോ കെ തോമസ് ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ, അശ്വതി പി എൻ, ഷെബി ജോസഫ്, എം എൽ എസ് പി മാരായ ജിസ്മി പോൾ, ചിത്ര പി എന്നിവർ നേതൃത്വം നൽകി.

No comments